രാഘവ ലോറന്‍സിന്‍റെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ‘ലക്ഷ്‍മി’ ഇന്നു മുതല്‍ ഡിസ്നി ഹോട്ട് സ്റ്റാറില്‍. ‘ലക്ഷ്‍മി ബോംബ്’ എന്ന പേര് മതവികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന് ചില സംഘടനകള്‍ പ്രചാരണം നടത്തുകയും കേസ് നല്‍കുകയും ചെയ്‍തതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ പേര് ലക്ഷ്മി എന്നാക്കി മാറ്റുകയായിരുന്നു. ചിത്രത്തിന്‍റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശം 125 കോടി രൂപയ്ക്കാണ് ഡിസ്‌നി സ്വന്തമാക്കിയത് എന്നാണ് വിവരം. ഇന്ന് വൈകിട്ട് 7.05ന് ചിത്രം പുറത്തിറങ്ങും.
തിയറ്റര്‍ റിലീസ് ഇല്ലാതെ തന്നെ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ബോളിവുഡ് ചിത്രമായി മാറുകയാണ് ലക്ഷ്മി.
രാഘവ ലോറന്‍സ് തമിഴില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ഹൊറര്‍ കോമഡി ചിത്രം കാഞ്ചനയുടെ റീമേക്ക് ആണ് ലക്ഷ്മി. തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ നിര്‍മാതാക്കളുമായി ഇടയ്ക്ക് ചില പ്രശ്‌നങ്ങള്‍ ലോറന്‍സിന് ഉണ്ടായെങ്കിലും അതെല്ലാം പിന്നീട് പരിഹരിക്കപ്പെട്ടു. ബാബു ആന്‍റണി തമിഴില്‍ അവതരിപ്പിച്ച അതേ വേഷത്തില്‍ ഹിന്ദി പതിപ്പിലുമുണ്ട്. കിയാര അദ്വാനിയാണ് നായിക.
Akshay Kumar starer Laxmi will release directly on Disney Hotstar today. The Raghava Lorance directorial is the remake of Tamil superhit Kanchana.