ആന്‍റണി വർഗീസിന്‍റെ ‘ ഓ മേരി ലൈല’ ഡിസംബര്‍ 23ന്‌

ആന്‍റണി വർഗീസിന്‍റെ ‘ ഓ മേരി ലൈല’ ഡിസംബര്‍ 23ന്‌

അഭിഷേക് കെ എസ് സംവിധാനം ചെയ്ത്‌ ആന്‍റണി വർഗീസ് റൊമാന്‍റിക്ക് നായകനായി എത്തുന്ന ‘ഓ മേരി ലൈല’യുടെ റിലീസ് പ്രഖ്യാപിച്ചു. വെയിൽ ഫെയിം സോന ഓലിക്കൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് നിര്‍മിക്കുന്ന ചിത്രം ക്യാംപസ് എന്‍റര്‍ടെയനര്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിസംബര്‍ 23ന് ചിത്രം തിയറ്ററുകളിലെത്തും.

നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും, തിരക്കഥയും , സംഭാഷണവും. ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ് , നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം ബബ്ലു അജു. സംഗീതം അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്.

Latest Upcoming