ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കര നിര്‍മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിലപ്പോള്‍ പെണ്‍കുട്ടി. ഉടന്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവന്നു. അജയ് സരിഗമ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഈ ഗാനം അര്‍ച്ചന പ്രകാശാണ് ആലപിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലിന്റേതാണ് വരികള്‍.
എം കമറുദ്ദീനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ആവണി എസ്. പ്രസാദ്, കാവ്യ ഗണേഷ്, കൃഷ്ണ ചന്ദ്രന്‍, ദിലീപ് ശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ