വൈക്കം മുഹമ്മദ് ബഷീറിന്‍റെ (Vaikkam Muhammad Basheer) നീലവെളിച്ചം (Neelavelicham) എന്ന നോവലിനെ ആസ്പദമാക്കി ആഷിഖ് അബു (Ashique Abu) അതേ പേരില്‍ ഒരുക്കിയ ചിത്രം തിയറ്ററുകളിലെത്തി. ടോവിനോ തോമസ് (Tovino Thomas), റോഷന്‍ മാത്യൂസ് (Roshan Mathews), ഷൈന്‍ ടോം ചാക്കോ (Shine Tom CHacko), റിമ കല്ലിങ്കല്‍ (Rima Kallingal) എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം
ഗിരീഷ് ഗംഗാധരനാവും ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ ‘ഭാര്‍ഗവി നിലയം’ നീലവെളിച്ചത്തിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു. ഇതില്‍ നിന്നു വ്യത്യസ്തമായി തന്‍റേതായൊരു വേര്‍ഷന്‍ നീലവെളിച്ചത്തിന് നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ആഷിഖ് അബു പറയുന്നു. ടോവിനോ നായകനായ നാരദന്‍ ആണ് ആഷിഖിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
നീലവെളിച്ചം തിയറ്ററുകളില്‍, തിയറ്റര്‍ ലിസ്റ്റ് കാണാം