ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’-ന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ഒക്റ്റോബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.ആശിര്‍വാദ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. പിന്നീട് റിലീസ് നീണ്ടുപോകുകയായിരുന്നു.
#Monster censored with U/A Certificate
Releasing worldwide on 21st October 2022 pic.twitter.com/kRA9Z7A6Re
— Mohanlal (@Mohanlal) October 13, 2022
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് പരിഗണിക്കുന്നുണ്ടെന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വളരേ വ്യത്യസ്തമായൊരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന തരത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഹണി റോസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.