മോഹന്‍ലാല്‍ ചിത്രം ‘റാം’ പുനരാരംഭിക്കുന്നു

മോഹന്‍ലാല്‍ ചിത്രം ‘റാം’ പുനരാരംഭിക്കുന്നു

രണ്ടു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന മോഹന്‍ലാല്‍ ചിത്രം റാം (Ram Malayalam movie) പുനരാരംഭിക്കുന്നു. ജീത്തു ജോസഫിന്‍റെ (Jeethu Joseph) സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലാണ് കൊറോണ ആരംഭിക്കുന്ന സമയത്ത് മോഹന്‍ലാല്‍ (Mohanlal) അഭിനയിച്ചിരുന്നത്. താരം വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ഈ ചിത്രത്തിന് ആദ്യ ഘട്ടത്തില്‍ ആറോളം രാഷ്ട്രങ്ങളിലാണ് ഷൂട്ടിംഗ് പദ്ധതിയിട്ടിരുന്നത്.

വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ ത്രിഷയാണ് നായിക. ബോളിവുഡ് താരം ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, ലിയോണ ഷേണോയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് വീണ്ടുമാരംഭിക്കുന്നത് വിദേശ ലൊക്കേഷനിലായിരിക്കും എന്നാണ് വിവരം. ഇപ്പോള്‍ തന്‍റെ കന്നി , സംവിധാന സംരംഭമായ ബറോസിന്‍റെ ജോലികളിലാണ് മോഹന്‍ലാലുള്ളത്. ഇതിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ജൂണോടു കൂടി താരം റാമില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

Latest Upcoming