ജയിലറിലെ മോഹന്‍ലാലിന്‍റെ ലുക്ക് പുറത്ത്

ജയിലറിലെ മോഹന്‍ലാലിന്‍റെ ലുക്ക് പുറത്ത്

തമിഴകത്തിന്‍റെ സൂപ്പര്‍താരം രജനികാന്തും മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാലും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിനു ശേഷം സംവിധാകന്‍ നെല്‍സണ്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ‘ജയിലര്‍’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇപ്പോള്‍ ജയിലറിലെ മോഹന്‍ലാലിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്ചേര്‍സ്.


പ്രധാനപ്പെട്ടൊരു വേഷമാണിതെന്നും മോഹന്‍ലാലും രജനികാന്തും ചേര്‍ന്നുള്ള കോംബിനേഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന വിവരം. 2 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് മോഹന്‍ലാലിനുള്ളത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. തമന്നയും രമ്യാകൃഷ്ണനും ചിത്രത്തില്‍ നായികാ വേഷങ്ങളില്‍ എത്തുന്നു. കോലമാവ് കോകില, ഡോക്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ നെല്‍സണിന് ബീസ്റ്റ് തിരിച്ചടിയായിരുന്നു. അണ്ണാത്തെയിലൂടെ പരാജയം നേരിട്ട രജനികാന്തിനും ഒരു തിരിച്ചുവരവ് അനിവാര്യമാണ്.

Latest Other Language