മമ്മൂട്ടിയുടെ ഭീഷ്മപര്‍വം അവസാന ഘട്ടത്തിലേക്ക്

BheeshmaParvam
BheeshmaParvam

അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന്‍റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക്. കോവിഡ് രണ്ടാം തരംഗം മൂലം നിര്‍ത്തിവെച്ചിരുന്ന ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചു.രണ്ടാഴ്ചയ്ക്കുള്ളില്‍ ചിത്രത്തിന്‍റെ പാക്കപ്പ് ഉണ്ടാകുമെന്നാണ് വിവരം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, നാദിയാ മൊയ്തു, സൌബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബോളിവുഡ് താരം തബുവും ചിത്രത്തില്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു പ്രൊജക്റ്റിലേക്ക് നീങ്ങിയത്. ഈ ചിത്രം പൂര്‍ത്തിയാക്കി ‘പുഴു’ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടി നീങ്ങും.

Amal Neerad’s Mammootty starrer BheeshmaParvam is on its last leg of shoot. Nadia Moithu, Sounbin Shahir, and Sreenath Bhasi in pivotal roles.

You may also like...

Leave a Reply

Your email address will not be published. Required fields are marked *