ഭീഷ്മപര്‍വത്തില്‍ തബുവും
അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തില്‍ ബോളിവുഡ് താരം തബുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഏതാനും രംഗങ്ങളില്‍ മാത്രമാണ് തബു ഉണ്ടാവുക എന്നാണ് വിവരം. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് തബു തെന്നിന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. നേരത്തേ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന തമിഴ് ചിത്രത്തില്‍ തബു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ഇന്‍ 20 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്. മമ്മൂട്ടിയുടെ രംഗങ്ങള്‍ പൂര്‍ത്തിയാകാന്‍ 10 ദിവസത്തെ ഷൂട്ടിംഗ് വേണമെന്നാണ് കണക്കാക്കുന്നത്. ഷൂട്ടിംഗുകള്‍ക്ക് അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചേക്കും.
കൊച്ചി പ്രധാന ലൊക്കേഷന്‍ ആകുന്ന ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു പ്രൊജക്റ്റിലേക്ക് നീങ്ങിയത്. നാദിയാ മൊയ്തുവും സൌബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും ഭീഷ്മപര്‍വത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Amal Neerad’s Mammootty starrer BheeshmaParvam will have Tabu in a cameo role. Nadia Moithu, Sounbin Shahir, and Sreenath Bhasi in pivotal roles.