ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിനെ എതിര്‍ത്ത് മമ്മൂട്ടി

ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിനെ എതിര്‍ത്ത് മമ്മൂട്ടി

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായി നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച വിലക്കിനെതിരേ മമ്മൂട്ടി. തന്‍റെ പുതിയ ചിത്രം റോഷാക്കിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ പ്രകോപിതനായി അവതാരകയെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത കേസിലാണ് ശ്രീനാഥ് ഭാസിക്കെതിരേ സംഘടന വിലക്ക് പ്രഖ്യാപിച്ചത്. ശ്രീനാഥ് ഭാസി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കാനുള്ള സന്നദ്ധത പരാതിക്കാരിയും പ്രകടമാക്കിയിട്ടുണ്ട്.

ഒരാളുടെ തൊഴിലെടുക്കാനുള്ള അവസരം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അന്നം മുടക്കുന്ന പരിപാടിയാണതെന്നും മമ്മൂട്ടി പറഞ്ഞു. ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രൊമോഷനു വേണ്ടി നല്‍കിയ അഭിമുഖങ്ങളിലാണ് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയത്. തുടര്‍ച്ചായ പ്രൊമോഷന്‍ പരിപാടികളും അഭിമുഖങ്ങളും സൃഷ്ടിച്ച ക്ഷീണവും മടുപ്പും അലോസരം ഉണര്‍ത്തുന്ന ചോദ്യങ്ങളുമാണ് ന്യായീകരണമായി നടന്‍ പിന്നീട് പറഞ്ഞത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട താരത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

ഗുരുതരമായ കേസുകളില്‍ പ്രതി ചേര്‍ക്കപപ്പെട്ടിട്ടുള്ള ദിലീപിനും വിജയ് ബാബുവിനും എതിരേ വിലക്ക് പ്രഖ്യാപിക്കാതെ ശ്രീനാഥ് ഭാസിക്കെതിരേ വേഗത്തില്‍ നടപടിയുമായി രംഗത്തെത്തിയതിനേതിരേ നേരത്തേ ഡബ്ല്യൂസിസിയും പ്രതികരിച്ചിരുന്നു.

Latest Starbytes