തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ഷൂട്ടിംഗ് ഈ മാസം 19ന് ആരംഭിക്കും. അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.
മമ്മൂട്ടി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. മധ്യ വയസില്‍ എത്തിയ ഹരി ഒരു കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സ്ഥലത്ത് അറിയപ്പെടുന്ന ബ്ലോഗര്‍ കൂടിയാണ് ഈ കഥാപാത്രം. ഷംന ഒരു പൊലീസ് ഓഫിസറായാണ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്. കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും തന്നെയാണ് ലൊക്കേഷന്‍.
നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.