2018 എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം സംവിധായകന്‍ ജൂഡ് അന്തോണി ജോസഫിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി മമ്മൂട്ടി. ‘ജൂഡിന്‍റെ തലയില്‍ മുടിയില്ലെങ്കിലും തലക്കകത്ത് ബുദ്ധിയുണ്ട്’ എന്ന പ്രയോഗം ബോഡി ഷെയ്മിംഗാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനൊപ്പം ഇനി ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിശ്രമിക്കുമെന്നും മെഗാ സ്റ്റാര്‍ വ്യക്തമാക്കുന്നു.
“പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.” മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി തന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്ന് നേരത്തേ ജൂഡും പ്രതികരിച്ചിരുന്നു.
ജൂഡിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി