വിജയ് ബാബു വിഷയത്തില്‍ അമ്മയില്‍ കലാപം; മലാ പാര്‍വതി രാജിവെച്ചു, രാജിക്കൊരുങ്ങി ശ്വേതാ മേനോന്‍

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ ഉയര്‍ന്ന പീഡന പരാതികളില്‍ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. കേസിന്‍റെ പശ്ചാത്തലത്തില്‍ വിജയ്ബാബുവിനെ പുറത്താക്കാതെ മാറിനില്‍ക്കുന്നതായി കാണിച്ച് വിജയ് ബാബു നല്‍കിയ കത്ത് അംഗീകരിക്കുന്നതായി വരുത്തുന്നതാണ് ചില അംഗങ്ങളെ ചൊടിപ്പിച്ചത്. സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ അധ്യക്ഷ മലാ പാര്‍വതി രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി സന്നദ്ധത പ്രഖ്യാപിച്ചു.

നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസിയുടെ പ്രസക്തി എന്താണെന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നുവെന്നും മാല പാര്‍വതി പറഞ്ഞു. ഏപ്രില്‍ 27ന് തന്നെ വിജയ് ബാബുവിനെ പുറത്താക്കണമെന്ന തീരുമാനം എടുത്തിരുന്നു. ഈ തീരുമാനത്തില്‍ വെള്ളം ചേര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജിയെന്നും മലാ പാര്‍വതി വ്യക്തമാക്കി. വിജയ് ബാബുവിന്‍റെ കത്ത് യോഗത്തിന് തൊട്ടുമുന്‍പ് എത്തിയത് പുറത്താക്കുന്ന നാണക്കേടില്‍ നിന്ന് അയാളെ രക്ഷിക്കാനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Latest Starbytes