തന്‍റെ വിവാഹത്തെ കുറിച്ച് വീട്ടുകാര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും വിവാഹത്തെ കുറിച്ച് തനിക്ക് ചില സങ്കല്‍പ്പങ്ങളുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത് ഇങ്ങനെ,
‘വീട്ടുകാർ കല്യാണത്ത കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുമ്പ് എന്റേതായ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതല്ല ഇനി ചിലപ്പോൾ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാൽ അങ്ങനെയും ചെയ്യും. പാർട്ണർക്കും എന്റെ അതേ സ്വഭാവമാണെങ്കിൽ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം .നിയന്ത്രണങ്ങളൊന്നും വെയ്ക്കാത്ത ഒരാൾ ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങൾ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച് കാശുണ്ടാക്കി മൂന്നാല് ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും, ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച് പ്രകൃതിയിലേക്കിറങ്ങണം’.
Actress Madonna Sebastian shared her plans for wedding and concepts about bride in a recent interview.