10 കോടി പിന്നിട്ട് മാളികപ്പുറം ഹിറ്റ് ചാര്‍ട്ടിലേക്ക്

10 കോടി പിന്നിട്ട് മാളികപ്പുറം ഹിറ്റ് ചാര്‍ട്ടിലേക്ക്

നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ മുഖ്യവേഷത്തിലെത്തുന്ന ‘മാളികപ്പുറം’ രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളില്‍ നടത്തിയത് മികച്ച പ്രകടനം. ആദ്യ വാരാന്ത്യത്തേക്കാള്‍ രണ്ടാം വാരാന്ത്യത്തില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ രേഖപ്പെടുത്തി എന്നാണ് വിലയിരുത്തല്‍. കേരള ബോക്സ് ഓഫിസില്‍ നിന്ന് ഇതിനകം ചിത്രം 10-12 കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് ഇന്ത്യന്‍ വിപണികളിലും വിദേശ വിപണികളിലും ഈയാഴ്ച പുറത്തിറങ്ങിയ ചിത്രം താരതമ്യേന മികച്ച പ്രകടനം നടത്തുന്നുണ്ട്. നിര്‍മാതാക്കളുടെ തിയറ്റര്‍ വിഹിതത്തില്‍ നിന്നു മാത്രം ലാഭത്തിലെത്തിയ ചിത്രം ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ ലഭിച്ച വരുമാനം കൂടി ചേരുമ്പോള്‍ നല്ല ലാഭം നിര്‍മാതാക്കള്‍ക്കു നല്‍കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഛായാ​ഗ്രഹണം വിഷ്ണു നാരായണന്‍, സം​ഗീതവും പശ്ചാത്തല സം​ഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോ​ഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്‍റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ​ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

Film scan Latest