New Updates
  • പ്രിഥിരാജ് ആദം ജോണിനായി പാടുന്നു

  • ആന അലറോടലറല്‍ ഷൂട്ടിംഗ് തുടങ്ങി

  • ബിജുമേനോന്റെ ‘ ഒരായിരം കിനാക്കളാല്‍’

  • ലാലേട്ടന്‍ തന്ന ആടിന്റെ കുട്ടിയെ തരുമോ? ഭാവനയോട് ഹരീഷ് കണാരന്‍- ഹണീബി 2.5 ട്രെയ്‌ലര്‍

  • മാഡത്തിന് പങ്കില്ലെന്ന് സുനി

  • സീനിയര്‍ സൂപ്പര്‍താരങ്ങളും ജൂനിയര്‍ സൂപ്പര്‍ താരങ്ങളും ഒരുമിച്ചെത്തുന്ന ആദ്യ ഓണം

  • രണ്ടാമൂഴത്തിന്റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ 20 മിനിറ്റ്

  • പോരാട്ടത്തിന്റെ ട്രെയ്‌ലര്‍ കാണാം

  • വൈറലായി ശ്വേതയുടെ ആണ്‍ ലുക്ക്- വീഡിയോ കാണാം

ഏറ്റവും അധികം ഫീച്ചറുകളുമായി എംഫോണിന്റെ 7എസ് സ്വന്തം ഒഎസില്‍

കൂടുതല്‍ ഫീച്ചറുകളുമായി എംഫോണിന്റെ പുതിയ ഫോണുകള്‍ വിപണിയിലേക്ക്. 6 ജിബി റാം, ഡ്യുവല്‍ റിയര്‍ ക്യാമറ (13 13 എംപി), 13 എംപി ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, വൈഡ് ആംഗിള്‍ ഡ്യുവല്‍ റിയര്‍ ക്യാമറ (13 5 എംപി), 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും 3 ജിബി റാം വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ (13 5 എംപി), 8 എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉള്ളതുമായ നാലു വേരിയന്റുകളിലായി എംഫോണ്‍ 7s ആണ് പുതിയതായി പുറത്തിറങ്ങുന്നത്. എംഫോണ്‍ സ്വയം വികസിപ്പിച്ചെടുത്ത, മള്‍ട്ടി യൂസര്‍ മോഡിലുളള MUOS എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഫുള്ളി ലോഡഡ് എയര്‍ ക്രാഫ്റ്റ് മെറ്റല്‍ ബോഡി, 3000 mAh ലിഥിയം പോളിമേര്‍ ബാറ്ററി, മിനിറ്റുകള്‍ക്കകം ചാര്‍ജാവുന്ന സി ടൈപ്പ് ഫാസ്റ്റ് എക്സ്പ്രസ ചാര്‍ജിങ് സൗകര്യം, സ്ക്രീന്‍ ഷോട്ട് സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍. മാറ്റ് ആന്‍ഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാര്‍ട്ട് റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് എംഫോണ്‍ 7s ഇറങ്ങുന്നത്.
പേരിലുള്ള ‘7S’ (ഏഴു എസുകൾ) സൂചിപ്പിക്കുന്നത് ഫോണിന്റെ പ്രത്യേകതകളെത്തന്നെയാണ്.
ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള (SOLID METAL BODY) മനോഹരമായ (STYLISH COLOURS) വേഗതയുള്ള (SPEEDY PROCESSOR) ഏറ്റവും കനം കുറഞ്ഞ (SLIMMEST), സമർത്ഥമായ (SMARTEST GESTURES), സുരക്ഷയോടുകൂടിയ (SECURED ACCESS) സ്മാർട്ഫോൺ എന്ന് എംഫോൺ 7sനെ ചുരുക്കത്തിൽ വിശേഷിപ്പിക്കാം.

എംഫോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേൾഡ് മൊബൈൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടു കൂടി ലോകത്തിലെ സ്വന്തമായി ഓപ്പറേറ്റിംഗ്സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാർട്ഫോൺ കമ്പനിയായി മാറിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏക സ്മാർട്ഫോൺ നിർമാതാക്കളായ മലയാളത്തിന്റെ സ്വന്തം എംഫോൺ. ഇനി മുതൽ ആൻഡ്രോയിഡ്, IOS എന്നിവയെപ്പോലെ എംഫോണിനും സ്വന്തമായി പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പുതിയ സവിശേഷത.
‘MUOS ALPHONSO’ version 2 ‘MUOS BEVERELY’ version 3 ‘MUOS CARRY’ version 4 ‘MUOS DUNCAN’ version 5 ‘MUOS EDWARD’ എന്നീ പതിപ്പുകളാണ് 2017-18 മൂന്നാം പാദത്തിൽ എംഫോൺ അവതരിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഓരോന്നിലും ഏഴു വീതം എന്ന കണക്കിൽ 2020 എത്തുമ്പോൾ മൊത്തം 26 പതിപ്പുകൾ കമ്പനി അവതരിപ്പിക്കും. 8GB വരെ വേഗത നൽകുന്നതും 512 ജിബി വരെയുള്ള സ്റ്റോറേജ് സപ്പോർട്ട് നൽകുന്നതും 26 എംപി ക്യാമറ വരെ ഉപയോഗിക്കാവുന്നതുമാണ് ഈ വർഷത്തെ പതിപ്പുകൾ. കൂടാതെ മുന്നിലും പിന്നിലും ഇരട്ട ക്യാമറകളും ഈ പതിപ്പുകളിൽ ലഭ്യമാണ്. മാത്രമല്ല, ആൻഡ്രൊയിഡുമായി പ്രവർത്തിക്കുന്ന യൂസർ ഇന്റർഫേസും എംഫോൺ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *