പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ് യുവതാരം വിജയ് ദേവരകൊണ്ട – അനന്യ പാണ്ഡേ എന്നിവരെ നായികാ നായകൻമാരാക്കി ഒരുക്കിയ ലൈഗർ ഇന്നുമുതല്‍ തിയറ്ററുകളില്‍. ബോളിവുഡ് സംവിധായകൻ കരൻ ജോഹറും നടി ചാർമി കൗറും ചേർന്നു നിർമ്മിച്ച ചിത്രം 5 ഭാഷകളിൽ പാൻ ഇന്ത്യൻ റീലീസായാണ് എത്തിയിട്ടുള്ളത്. മുഴുനീള ആക്ഷൻ എന്റെർടൈനറായി ഒരുങ്ങിയ ചിത്രത്തിൽ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.
അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ലൈഗർ – സാലാ ക്രോസ് ബ്രീഡ് എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്.യക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ അൻപതു ശതമാനത്തിലധികം യു എസ് ലാണ് ചിത്രീകരിച്ചത്. അനന്യ പാണ്ഡേ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണനും ഒരു മുഖ്യ വേഷത്തിലെത്തുന്നു. വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
‘ലൈഗർ’ കേരള തിയറ്റര്‍ലിസ്റ്റ് കാണാം