ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ റിലീസായി. പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മരണ മാസ്സ് ട്രെയ്‌ലറാണ് അഞ്ച് ഭാഷകളിൽ റിലീസായത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം വന്‍ റിലീസായി എത്തിക്കുന്നതിനാണ് പദ്ധതി.
Teaser Link : https://youtu.be/7tHHa20U1UI
ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച് തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.
ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.