അല്‍ഫോണ്‍സ് പുത്രന്‍റെ (Alphonse Puthran) സംവിധാനത്തില്‍ ഒരുങ്ങിയ ‘ഗോള്‍ഡ്’ (Gold Malayalam movie) ഇന്നു മുതല്‍ തിയറ്ററുകളില്‍. പൃഥ്രിരാജും (Prithviraj) നയന്‍താരയും (Nayanthara) മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം മലയാളത്തിലും തമിഴിലും വന്‍ റിലീസായാണ് എത്തുന്നത്. സെന്‍സറിംഗ് വൈകിയതു മൂലം തമിഴ് പതിപ്പ് ഡിസംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 2 മണിക്കൂര്‍ 45 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്. മികച്ച പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കി വന്‍ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന്‍റെ പ്രൊമോ ഗാനം ഇന്നലെ രാത്രി പുറത്തിറങ്ങി.
Thanne Thanne song from GOLD 😃😃😃😃https://t.co/K0wfaflypY
— Alphonse Puthren (@puthrenalphonse) November 30, 2022
                          
                          അജ്‍മല്‍ അമീറും (Ajmal Ameer) ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത പ്രേമത്തിനു ശേഷം നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്എക്സ്, കളര്‍ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രമെത്തുെന്നുണ്ട്. ദക്ഷിണേന്ത്യയിലും വിദേശ വിപണികളിലും മികച്ച റിലീസാണ് ചിത്രത്തിന് ലഭിക്കുന്നത്.

