കെജിഎഫ് സീരീസിന് പിന്നാലെ കന്നഡ സിനിമാ ലോകത്തുനിന്ന് ഏറെ ശ്രദ്ധ നേടുന്ന പുതിയ ചിത്രമാണ് കാന്താര. കന്നഡയില്‍ മാത്രം റിലീസ് ചെയ്തു തന്നെ വ്യാപകമായി മികച്ച അഭിപ്രായവും കളക്ഷനും സ്വന്തമാക്കിയ ചിത്രം ഇപ്പോള്‍ മലയാളം ഉള്‍പ്പടെയുള്ള ഭാഷകളിലേക്ക് എത്തുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് മുഖ്യ വേഷത്തിലെത്തുന്ന ‘കാന്താര’യുടെ മലയാളെ പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ഒക്ടോബര്‍ 20നാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യും. നേരത്തേ കന്നഡ പതിപ്പ് കേരളത്തിലെ ചുരുക്കം ചില തിയറ്ററുകളില്‍ സബ് ടൈറ്റിലോടു കൂടി എത്തിയിരുന്നു.
#Kantara Malayalam version from 20th Oct! @hombalefilms @PrithvirajProd @shetty_rishab pic.twitter.com/GCUqM9gU5g
— Prithviraj Sukumaran (@PrithviOfficial) October 14, 2022
കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് പുറത്തിറങ്ങിയ ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. മറ്റു ഭാഷകളിലെയും നിരവധി പ്രമുഖര്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തുളുനാടിന്‍റെ തെയ്യം പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ മിത്തും ആക്ഷനുമെല്ലാം ചേര്‍ന്ന ചിത്രമാണ് കാന്താര.