ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ കമ്മാര സംഭവത്തിന്റെ റിലീസ് ഏപ്രില്‍ 14ന്. മൂന്നു
മണിക്കൂര്‍ രണ്ട് മിനുറ്റ് ദൈര്‍ഘ്യം വരുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുരളീഗോപിയാണ് തിരക്കഥ. ഗോകുലം പ്രൊഡക്ഷന്‍സാണ് നിര്‍മാണം.
കൊച്ചിയില്‍ ഒരാഴ്ചത്തെ ചിത്രീകരണം കൂടി കുമാര സംഭവത്തിന് ബാക്കിയുണ്ട്. ജവനുവരി 7ന് അവസാന ഷെഡ്യൂള്‍ ആരംഭിക്കും.
20 കോടി ചെലവിട്ട് ഒരുക്കുന്ന ചിത്രത്തില്‍ അഞ്ചു ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുക. നമിതാ പ്രമോദാണ് നായിക. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് തിയറ്ററുകളിലെത്തിക്കുന്നത്.
Tags:dileepKammarasambhavammurali gopiratheesh ambatt