കമല്‍ഹാസന്‍റെ ‘ഇന്ത്യന്‍ 2’ ഷൂട്ടിംഗ് പുനരാരംഭിച്ചു

കമല്‍ഹാസന്‍റെ ‘ഇന്ത്യന്‍ 2’ ഷൂട്ടിംഗ് പുനരാരംഭിച്ചു

ശങ്കറിന്‍റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ മുഖ്യ വേഷത്തിലെത്തുന്ന ഇന്ത്യന്‍ 2-ന്‍റെ ഷൂട്ടിംഗ് ഇന്ന് പുനരാരംഭിച്ചു. ലൈക പ്രൊഡക്ഷന്‍സിന്‍റെ നിര്‍മാണത്തില്‍ തുടങ്ങിയ പിന്നീട് പല വെല്ലുവിളികളും നേരിട്ട് മുടങ്ങിക്കിടക്കുകയായിരുന്നു. ആദ്യം ബജറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ചിത്രത്തെ ബാധിച്ചു. പിന്നീട്ട് ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടവും കൊറോണയും ചിത്രീകരണം മുടക്കി. നിര്‍മാതാക്കളും സംവിധായകനും തമ്മില്‍ ബജറ്റിനെ ചൊല്ലിയും ചിത്രം പൂര്‍ത്തിയാക്കുന്നതിനെ പറ്റിയും ഉടലെടുത്ത തര്‍ക്കങ്ങള്‍ കോടതിയിലെത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച് കേസുകള്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് കൂടി ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളാകുകയാണ്.

കമല്‍ഹാസന്‍ ചിത്രം ‘വിക്രം’ തിയറ്ററുകളില്‍ കരസ്ഥമാക്കിയ വന്‍ വിജയം ഇന്ത്യന്‍ 2-ന്‍റെ പുനരുജ്ജീവനത്തില്‍ വലിയ പങ്കുവഹിച്ചു. ഈ ചിത്രത്തിന്‍റെ നിര്‍മാണത്തിലും റെഡ് ജയിന്‍റ് മൂവീസ് പങ്കുവഹിച്ചു. കമല്‍ഹാലന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ലൈകയും ശങ്കറും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങളില്‍ ഉദയനിധി മധ്യസ്ഥത വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ചിത്രത്തിന്‍റെ പകുതിയോളം ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. നായികാ വേഷത്തില്‍ കാജല്‍ അഗര്‍വാള്‍ എത്തുന്നു. അന്തരിച്ച വിവേക്, നെടുമുടി വേണു എന്നിവര്‍ക്കു പകരവും പുതിയ അഭിനേതാക്കള്‍ എത്തുന്നതിനാല്‍ ഇവരുള്‍പ്പെട്ട രംഗങ്ങള്‍ പൂര്‍ണമായി വീണ്ടും ചിത്രീകരിക്കേണ്ടിവരും. നെടുമുടി വേണുവിന്‍റെ വേഷത്തിലേക്ക് മലയാളിയായ നന്ദു പൊതുവാളാണ് എത്തുന്നത്.

Latest Upcoming