‘കടുവ’ ഓഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈമില്‍

‘കടുവ’ ഓഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈമില്‍

ജിനു വി എബ്രഹാമിന്‍റെ (Jinu V Abraham) തിരക്കഥയില്‍ ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്ത പൃഥ്വിരാജ് (Prithviraj) ചിത്രം’കടുവ'(Kaduva) ഓഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടങ്ങും തിയേറ്ററുകളിൽ 40 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്നുണ്ട്.

മാസ് എന്‍റര്‍ടെയ്ന്‍മെന്‍റ് സ്വഭാവത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സംയുക്ത മേനോനാണ് (Samyuktha Menon) നായികാ വേഷത്തില്‍ എത്തുന്നത്. ആദ്യമായാണ് പൃഥ്വിയും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയ് (Vivek Oberoi) എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കഥാപാത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ടും തിരക്കഥയുമായി ബന്ധപ്പെട്ടും ചിത്രം തുടക്കം മുതല്‍ നിയമ പോരാട്ടങ്ങളിലും വാര്‍ത്തയിലും ഇടം നേടിയിരുന്നു.

Latest OTT