നടൻ ജോജു ജോർജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ആദ്യ ചിത്രം ഉടൻ ഷൂട്ടിംഗ് തുടങ്ങും. ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിലിനൊപ്പം ബിഗ് ബോസിലെ താരങ്ങളായിരുന്നു സാഗർ സൂര്യയും ജുനൈസും ചിത്രത്തിൽ ജോജുവിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഓഗസ്റ്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റ് അണിയറ പ്രവർത്തകരെയും താരങ്ങളെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.