ഒരു പക്ഷേ, ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ജീവനുള്ള ചിമ്പാന്‍സിയെ കഥാപാത്രമാക്കി ഒരുങ്ങിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. ഗൊറില്ല എന്നു പേരിട്ടിരിക്കുന്ന ഈ തമിഴ് ചിത്രത്തില്‍ നായകനാകുന്നത് ജീവയാണ്. ഡോണ്‍ സാന്‍ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തായ്‌ലാന്‍ഡില്‍ നിന്നാണ് ചിമ്പാന്‍സിയെ കൊണ്ടുവന്നിട്ടുള്ളത്. ചിത്രത്തിന്റെ ടീസര്‍ കാണാം.
ഹോളിവുഡ് ചിത്രങ്ങളായ ഹാങ്ഓവര്‍ 2, പ്ലാനറ്റ് ഓഫ് ഏപ്‌സ് എന്നിവയ്ക്കായി മൃഗങ്ങളെ പരിശീലിപ്പിച്ചിട്ടുള്ള ഏറെ പ്രശസ്തമായ സമുത് ട്രെയ്‌നിംഗ് സ്റ്റേഷനില്‍ നിന്നാണ് ചിമ്പാന്‍സിയുടെ വരവ്. ചിമ്പാന്‍സിയെ ചുറ്റിപ്പറ്റിയാണ് മുഴുവന്‍ സിനിമയെന്നും ആക്ഷന്‍, കോമഡി രംഗങ്ങള്‍ക്കായി നാലു മാസത്തോളമായി ചിമ്പാന്‍സിക്ക് പരിശീലനം നല്‍കുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാലിനി പാണ്ഡെയാണ് നായിക.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ