ലാല്‍ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ സിനിമയേക്കാള്‍ ഒരുപാട് ഉയരത്തില്‍ പോകുകയാണ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും പാടിയ ഗാനം അങ്ങ് ഹോളിവുഡില്‍ വരെ പ്രമുഖരെ ആകര്‍ഷിച്ചു കഴിഞ്ഞു. അനില്‍ പനച്ചൂരാന്റേതാണ് വരികള്‍. ഓണാഘോഷങ്ങള്‍ക്കൊപ്പം പാട്ടിന്റെ നിരവധി വീഡിയോ വേര്‍ഷനുകളാണ് പുറത്തിറങ്ങിയത്. ഒറിജിനലിനെ കവച്ചുവെച്ച് അവയിലേറെയും മുന്നേറി. ഇപ്പോള്‍ 2 കോടിയിലേറേ കാഴ്ചക്കാര്‍ യൂട്യൂബില്‍ തന്നെ ജിമിക്കി കമ്മലിന് ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
വേള്‍ഡ് ഓഫ് മ്യൂസിക്കിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ഇന്ത്യയിലെ ടോപ് 10 പാട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഈ പാട്ടിനായിരിക്കുന്നു.
Tags:jimikki kammallaljoseshan rahmanvineeth sreenivasan