‘ഈശോ’ സോണി ലൈവില്‍ പ്രദര്‍ശനം തുടങ്ങി

‘ഈശോ’ സോണി ലൈവില്‍ പ്രദര്‍ശനം തുടങ്ങി

ജയസൂര്യ (Jayasurya), ജാഫര്‍ ഇടുക്കി (Jaffer Idukki), നമിത പ്രമോദ് (Namitha Pramod) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ (Nadirshah) സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഈശോ” (Eesho) സോണി ലൈവ് പ്ലാറ്റ്ഫോമിലൂടെ പ്രദര്‍ശനം തുടങ്ങി. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ്​ സിനിമ നിർമിച്ചത്​. മികച്ച അഭിപ്രായങ്ങള്‍ ചിത്രം കണ്ട ആദ്യ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വരുന്നുണ്ട്.

ഛായാഗ്രഹണം റോബി വര്‍ഗീസ്​ രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ്​ സംഗീതം പകരുന്നത്​. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യർ, ആക്ഷൻ- ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള & കോട്ടയം നസീർ, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഡിസൈൻ- 10പോയിന്റ്സ്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്.

Latest Upcoming