പഞ്ചവര്‍ണ തത്തയ്ക്കായി ജയറാം മൊട്ടയടിച്ച് എത്തിയ ഗെറ്റപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ വ്യത്യസ്ത വേഷം തന്നെയാണ് ഹൈലൈറ്റ്. താന്‍ മൊട്ടയടിച്ചപ്പോള്‍ കൂട്ടായി മൊട്ടയടിക്കാമെന്ന് പറഞ്ഞ പിഷാരടിയെ കൊണ്ട് ഒരു അവാര്‍ഡ് നിശക്കിടെ സ്റ്റേജില്‍ ജയറാം വാക്കു പാലിപ്പിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഫഌവേഴ്‌സ് ടിവിയുടെ അവാര്‍ഡ് വേദിയാണ് ഈ രസകരമായ സംഭവത്തിന് സാക്ഷിയായത്. ഇക്കാര്യം ഉള്‍ക്കൊള്ളിച്ചുള്ള പ്രൊമോ വീഡിയോ ഫഌവേഴ്‌സ് പുറത്തിറക്കി.
Tags:jayaramramesh pisharody