അജിത് കുമാര്‍ (Ajith Kumar) നായകനായി എത്തുന്ന പുതിയ ചിത്രം ‘തുനിവ്’-ന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അജിത്തിന്‍റെ അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത എച്ച്. വിനോദ് (H Vinodh) തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. മഞ്ജുവാര്യര്‍ (Manju Warrier) ആണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട ത്രില്ലര്‍ ചിത്രമാണിതെന്നാണ് സൂചന.
ചിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിനായി ജിബ്രാന്‍ സംഗീതം നല്‍കുന്നു. ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ മോഹന്‍ലാലുമായി ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തേ അജിത് മുഖ്യ വേഷത്തിലെത്തിയ ഹെയ്സ്റ്റ് ത്രില്ലര്‍ ചിത്രം മങ്കാത്ത താരത്തിന്‍റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ്. നേരത്തേ ധനുഷിന്‍റെ നായകനായി അസുരന്‍ എന്ന ചിക്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മഞ്ജുവിന്‍റെ രണ്ടാമത്തെ തമിഴ് ചിത്രമാകും ഇത്