New Updates
  • മീനേ… ചെമ്പുള്ളി മീനേ, തൊട്ടപ്പനിലെ വിഡിയോ ഗാനം

  • വിക്രം- അജയ് ജ്ഞാനമുത്തു ചിത്രം പ്രഖ്യാപിച്ചു, ഓഗസ്റ്റില്‍ തുടങ്ങും

  • അഭിമാന താരം മോഹന്‍ലാലിന് 59

  • പറയുവാന്‍,… ഇഷ്‌കിലെ വിഡിയോ ഗാനം കാണാം

  • മധുര രാജയുടെ കളക്ഷന്‍ 85 കോടിക്കടുത്ത്

  • ചേരന്റെ ഓട്ടോഗ്രാഫ് 2 വരുന്നു

  • ടോവിനോയുടെ ലൂക്ക ഇന്‍വെസ്റ്റിക്കേഷന്‍ ത്രില്ലര്‍

  • കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ കീര്‍ത്തി സുരേഷ്

  • അടുത്ത ചോദ്യം തിയറ്ററുകളിലേക്ക്, ട്രെയ്‌ലര്‍ കാണാം

  • ലൂസിഫര്‍ 2 ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് പ്രിഥ്വിരാജ്

ഇന്ത്യന്‍ 2ന് ജീവന്‍ വെക്കുന്നു, ലൈക്ക പ്രൊഡക്ഷന്‍സ് തിരിച്ചെത്തിയേക്കും

ഇന്ത്യന്‍ 2ന് ജീവന്‍ വെക്കുന്നു, ലൈക്ക പ്രൊഡക്ഷന്‍സ് തിരിച്ചെത്തിയേക്കും

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിനുള്ള സാധ്യതകള്‍ വീണ്ടും തെളിയുന്നു. ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്‍പ്പടെ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകളില്‍ ഒത്തു തീര്‍പ്പായെന്നാണ് കോളിവുഡില്‍ നിന്നുള്ള വിവരം. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് ചിത്രത്തെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാനും സംശയങ്ങള്‍ നീക്കാനും സംവിധായകന്‍ ശങ്കറിന് ചര്‍ച്ചകളിലൂടെ സാധിച്ചതായാണ് അറിയുന്നത്. കാര്യങ്ങള്‍ ശുഭകരമായി മുന്നേറിയാന്‍ ജൂണ്‍ അവസാനത്തോടെ ഷൂട്ടിംഗ് പുനരാരംഭിക്കും.
ചിത്രത്തിന്റെ ഹ്രസ്വമായ ഒരു ആദ്യ ഷെഡ്യൂള്‍ നേരത്തേ ചെന്നൈയില്‍ നടന്നിരുന്നു. വളരേ വേഗത്തില്‍ അവസാനിച്ച ഈ ഷെഡ്യൂളിനെ തുടര്‍ന്ന് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. ആദ്യ ഷെഡ്യൂളിന് ശേഷം സംഘം വിദേശത്തേക്ക് തിരിക്കുമെന്നും വിദേശ ഷെഡ്യൂള്‍ 2 മാസത്തിലധികം നീണ്ടു നില്‍ക്കുമെന്നുമായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ വിദേശ ഷെഡ്യൂളുകള്‍ ആരംഭിക്കാനായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂലം കമലഹാസന് ഇന്ത്യയില്‍ നിന്ന് മാറിനില്‍ക്കാനാകാത്തതും ബജറ്റ് സംബന്ധിച്ച തര്‍ക്കങ്ങളും ചിത്രത്തെ പ്രതിസന്ധിയിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം ഏറക്കുറേ ഉപേക്ഷിക്കുന്ന സ്ഥിതിയിലെത്തിയെന്നും മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

എട്ടു വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന് ഷൂട്ടിംഗുള്ളത്. 200 കോടിയോളം മുതല്‍ മുടക്കാണ് പ്രതീക്ഷിക്കുന്നത്. കമലഹാസന്‍ കഥാപാത്രം സേനാപതിയുടെ ചെറുമകന്റെ വേഷത്തിനായി ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചിരുന്നെങ്കിലും തിരക്കുകള്‍ മൂലം പിന്‍മാറേണ്ടി വരികയായിരുന്നു. സിദ്ധാര്‍ത്ഥാണ് ഈ വേഷത്തില്‍ എത്തുന്നത്. കാജല്‍ അഗര്‍വാളാണ് നായിക. ചിത്രത്തിനായി കാജല്‍ കളരിപ്പയറ്റ് ഉള്‍പ്പടെ അഭ്യസിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Director Shankar has reportedly convinced Lyca Productions about Kamala Hasan starer Indian 2, and the movie is set to begin shooting from June end.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *