ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് തിയറ്ററുകളില്‍ മുന്നോട്ടുപോകുകയാണ്. ചില മോശം റിവ്യൂകള്‍ക്കിടയിലും ചിത്രം ആദ്യ ദിനങ്ങളില്‍ നല്ല കളക്ഷന്‍ സ്വന്തമാക്കി. ഹണി റോസിന്റെ ഗ്ലാമര്‍ വേഷം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തില്‍ ഹണി റോസ് ബിക്കിനിയിട്ടോ ഇല്ലയോ എന്നത് റിലീസിനു മുമ്പേ പ്രധാന ചര്‍ച്ചയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്കായിരുന്നു. റിലീസിനു ശേഷം ഒരു ഓണ്‍ലൈന്‍ സിനിമാ മാധ്യമം നടത്തിയ വിഡിയോ ഇന്റര്‍വ്യൂവിലും ഈ ചോദ്യമുയര്‍ന്നു. ചിരിച്ചുകൊണ്ട് സിനിമയില്‍ തന്നെ കാണൂ എന്നാണ് ഹണി റോസിന്റെ മറുപടി. ചിത്രത്തില്‍ ഡ്രസിംഗിലായാലും സ്റ്റൈലിലായാലും തന്നെ അവതരിപ്പിച്ചിരിക്കുന്നതു കണ്ട് താന്‍ തന്നെ അമ്പരന്നൂവെന്നും ഇത് താന്‍ തന്നെയാണോ എന്ന് കരുതിയെന്നും താരം പറയുന്നു. ഏറെ സൗഹൃദം നിറഞ്ഞ സെറ്റായിരുന്നുവത്രേ ചങ്ക്‌സിന്റേത്.