ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലെസ്ബിയൻ പ്രണയത്തിൻ്റെ പ്രമേയത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്‌ലറിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഏറെ വിവാദങ്ങൾക്കും ഭീഷണികൾക്കും ശേഷം ചിത്രം ആഗസ്റ്റ് 12 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
https://youtu.be/SSfhrgebJF4
ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.
പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.