സനൽ കുമാർ ശശിധരന്‍റെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രം ‘വഴക്ക്’-ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ടോവീനോ തോമസ്, കനി കുസൃതി, സുദേവ് നായര്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനഅഭിനേതാക്കൾ. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍. റാന്നിയും പെരുമ്പാവൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കയറ്റ’മായിരുന്നു സനൽ കുമാറിന്റെ ഇതിനു മുന്‍പ് പൂര്‍ത്തിയായ ചിത്രം. ഈ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ടോവിനോയുടെ ‘വഴക്ക്’, ട്രെയിലർ കാണാം