കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കാർത്തിയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രം പി.എസ് മിത്രനാണ് സംവിധാനം ചെയ്തത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയതും മിത്രൻ തന്നെയാണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജോര്‍ജ് സി വില്യംസ് ഛായാഗ്രാഹണം നിര്‍വഹിച്ചു. പ്രിൻസ് പിക്ചേഴ്‍സും റെഡ് ജെയിന്‍റ് മൂവീസും ചേര്‍ന്നാണ് നിര്‍മാണം. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തുന്നു.
What a mighty impressive trailer! The strong content speaks for itself..! https://t.co/r4bhuu4EEp Hearty wishes to the Team!👏🏼@Karthi_Offl @Psmithran @gvprakash @george_dop @AntonyLRuben @Udhaystalin @lakku76 #SardarFromOct21 பத்தவச்சு பறக்க விட்டுட்டீங்க!
— Suriya Sivakumar (@Suriya_offl) October 15, 2022
റൂബനാണ് ‘സര്‍ദാര്‍’ എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തില്‍ അഭിനയിക്കുന്നു. റാഷി ഖന്ന, രജീഷ വിജയൻ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും ‘സര്‍ദാര്‍’. വിദേശ രാജ്യങ്ങളിലടക്കമാണ് ‘സര്‍ദാര്‍’ ഷൂട്ട് ചെയ്‍തത്.. കാര്‍ത്തിക്ക് വലിയ ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരള പി.ആർ.ഒ: പി.ശിവപ്രസാദ്. ഫോര്‍ച്യൂണ്‍ സിനിമാസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.