ചിയാന്‍ വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കോബ്ര’യുടെ ട്രെയിലര്‍ വൈറലാകുകയാണ്. ഏറെക്കാലമായി വന്‍ ഹിറ്റിനായി കൊതിക്കുന്ന വിക്രം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഈ ചിത്രത്തിലെത്തുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം വന്‍ ബജറ്റിലാണ് ഒരുക്കിയത്. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളിലെത്തും. ‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ഒന്നിലധികം രാജ്യങ്ങളിലായി ചിത്രീകരിച്ച കോബ്ര ത്രില്ലറാണ്.
So happy for you brother @IrfanPathan to watch you perform in #Cobra. This looks like a complete action packed film, wishing you & entire cast huge success on this. Can’t wait to watch this one 🤗 🙌 pic.twitter.com/UZiaiJMsYq
— Suresh Raina🇮🇳 (@ImRaina) August 26, 2022
വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾ ഉൾപ്പെടുന്ന ഒരു വലിയ താരനിര ‘കോബ്ര’യിൽ ഉണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഈ ചിത്രത്തിലൂടെ സിനിമയില്‍ എത്തുന്നു. ഫ്രഞ്ച് ഇന്‍റര്‍പോള്‍ ഓഫീസർ അസ്‍ലാന്‍ യിൽമാസിന്‍റെ വേഷത്തിലാണ് ഇര്‍ഫാന്‍ എത്തുന്നത്. ‘കെ.ജി.എഫ്’ ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. കെ എസ് രവികുമാർ, റോഷൻ മാത്യു, മിയ ജോർജ്, മാമുക്കോയ, സർജാനോ ഖാലിദ്, മണികണ്ഠന്‍ ആചാരി, മൃണലിനി രവി തുടങ്ങി നിരവധി പേർ ചിത്രത്തില്‍ അണിനിരക്കുന്നു. എ ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ലളിത് കുമാർ നിർമ്മിക്കുന്നു. റോഷന്‍ മാത്യുവിന്‍റെ വേറിട്ട പ്രകടനവും ട്രെയിലറിന്‍റെ സവിശേഷതയാണ്.
https://www.youtube.com/watch?v=HsAhxHWqYwM