ആന്‍റണി വര്‍ഗ്ഗീസിന്‍റെ ‘പൂവന്‍’ ട്രെയിലര്‍ കാണാം

ആന്‍റണി വര്‍ഗ്ഗീസിന്‍റെ ‘പൂവന്‍’ ട്രെയിലര്‍ കാണാം

ആന്‍റണി വര്‍ഗ്ഗീസ് നായകനായി എത്തുന്ന ‘പൂവൻ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലെ അജിത് മേനോന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവന്‍ ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുകയാണ്. ചിത്രം ജനുവരി 20നാണ് തിയേറ്ററുകളിലെത്തുന്നത്. കോമഡിക്ക് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മാണം നിര്‍വഹിക്കുന്നു. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് തിരക്കഥാകൃത്ത്.

Latest Trailer