ഷാജി കൈലാസ് സംവിധാനം ചെയ്ത് ഭാവന മുഖ്യ വേഷത്തിലെത്തുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹൊറര്‍ സ്വഭാവത്തില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടൻ പൃഥ്വിരാജിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. നിഖിൽ ആനന്ദാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ജാക്സൺ ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീതസംവിധാനവും നിർവഹിക്കുന്നു. കലാസംവിധാനം ബോബന്‍. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. പാലക്കാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്.