‘മിഖായേലി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തിറങ്ങി. ‘രാമചന്ദ്ര ബോസ് & കോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലേക്കെത്തും. ദുബായിയാണ് പ്രധാന ലൊക്കേഷന്‍. തടി കുറച്ച് കൂടുതല്‍ ഫിറ്റ് ലുക്കിലേക്ക് തിരിച്ചെത്തിയ നിവിനിന്‍റെ ആക്ഷന്‍ ചിത്രമായിരിക്കും ഇത്. അല്‍പ്പകാലമായി ബോക്സ്ഓഫിസില്‍ തിരിച്ചടികള്‍ നേടുന്ന താരത്തിന് മികച്ച ഒരു തിരിച്ചുവരവിന് ഈ ചിത്രം കളമൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.
ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ടാകും. ദുബായിക്ക് പുറമെ കേരളവും സിനിമയുടെ ലൊക്കേഷൻ ആവുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ ആണെന്ന് സൂചനകളുണ്ട്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന ചിത്രത്തിനായി തിരക്കഥയും ഒരുക്കി.
‘രാമചന്ദ്ര ബോസ് & കോ’ , നിവിന്‍ പോളി ചിത്രം പുറത്തിറങ്ങി