ആസ്വാദന മിഴിവേകുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് “കണ്ണൂർ സ്ക്വാഡ്” എന്നാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനെയിലാണ് ഇപ്പോൾ നടക്കുന്നത്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.
Presenting The First Look Poster of @kannursquad Directed by Roby Varghese Raj & Produced by Mammootty Kampany.@MKampanyOffl @DQsWayfarerFilm @Truthglobalofcl #KannurSquad pic.twitter.com/flN86urZiP
— Mammootty (@mammukka) February 26, 2023
റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് .മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ : അസോസിയേറ്റ് ഡയറക്ടേഴ്സ് :വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്,ഡിജിറ്റൽ മാർക്കറ്റിംഗ് :അനൂപ് സുന്ദരൻ,വിഷ്ണു സുഗതൻ, ഡിസൈൻ:ആസ്തറ്റിക് കുഞ്ഞമ്മ, പി ആർ ഒ : പ്രതീഷ് ശേഖർ.