ഫഹദ് ഫാസില്‍ വീണ്ടും വില്ലന്‍ വേഷത്തിലൂടെ തമിഴിലേക്ക് എത്തുകയാണ്. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. എ.ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.
ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ വടിവേലുവും എത്തുന്നുണ്ട്. തേനി ഈശ്വറിന്‍റേതാണ് ഛായാഗ്രഹണം. നേരത്തേ വേലൈക്കാരന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഫഹദ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സൂപ്പര്‍ ഡീലക്സ് എന്ന തമിഴ് ചിത്രത്തിലും നെഗറ്റിവ് വേഷത്തില്‍ താരം എത്തിയിരുന്നു. അടുത്തിടെ പുഷ്പ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ വില്ലന്‍ വേഷത്തിലും താരം എത്തി.
Fahadh Fassil essaying the villain in Director Mari Selvaraj’s next. Udayanidhi Stalin and Keerthy Suresh in lead roles.