ചാക്കോച്ചന്‍-ജയസൂര്യ ചിത്രം ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക് കാണാം

ചാക്കോച്ചന്‍-ജയസൂര്യ ചിത്രം ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക് കാണാം

കുഞ്ചാക്കോ ബോബനും (Kunckacko Boban) ജയസൂര്യയും (Jayasurya) ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ‘എന്താടാ സജി?’ (Enthaada Saji?) റിലീസിന് തയാറെടുക്കുന്നു. ജയസൂര്യ ടൈറ്റിൽ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ചാക്കോച്ചൻറെ ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. നിവേദ തോമസാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഗോഡ്ഫി ബാബു (Godfi Babu) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കുന്നു.സംഗീതം ജേക്സ് ബിജോയ് നിർവഹിക്കുന്നു. ഛായാഗ്രഹണം റോബി. ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ചിത്രീകരണം നവംബർ പകുതിയോടെ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

Latest Upcoming