മലയാള സിനിമാ പ്രേക്ഷകരും മോഹന്‍ലാല്‍ (Mohanlal) ആരാധകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്‍റെ (Empuraan) ലൊക്കേഷനുകള്‍ കണ്ടെത്താന്‍ വിവിധ രാജ്യങ്ങളില്‍ വിവിധ സംഘങ്ങളുടെ നേതൃത്വത്തില്‍ നടക്കുകയാണെന്ന് സംവിധായകന്‍ പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫര്‍ (Lucifer) എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. നടന്‍ എന്ന നിലയിലുള്ള പുതിയ ചിത്രം കാപ്പയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവേ ആണ് പൃഥ്വി ഈ വിവരം പറഞ്ഞത്.
മുരളി ഗോപി തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2023 മധ്യത്തോടെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആശിര്‍വാദ് സിനിമാസാണ് നിര്‍മാണം. ആശിര്‍വാദ് സിനിമാസിന്‍റെ (Ashirvad Cinemas) നിര്‍മാണത്തില്‍ വരുന്ന ഏറ്റവും ചെലവേറിയ ചിത്രമായി എമ്പുരാന്‍ മാറുമെന്ന് നേരത്തേ ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ഖുറേഷി അബ്രഹാം എന്ന ഗ്ലോബല്‍ പവര്‍ ഹൌസായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി പൃഥ്വിരാജും ഉണ്ടാകും.