ബൈബിൾ പ്രകാരം മരിച്ചവരെ ശവക്കുഴികളിൽ അടക്കം ചെയ്യുന്നത് വിശുദ്ധിയുടെ ഒരു പ്രവൃത്തിയും ഭൂമിയിലെ ഏറ്റവും മഹത്തരമായ ജോലിയുമാണ്. എന്നാൽ ഇടവകയിൽ ഈ തൊഴിലെടുക്കുന്ന വർ വെറുക്കപ്പെട്ടവരും നിരാലംബരുമാണ്. ശവക്കുഴി കുഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പിതാവിൽ നിന്നും കുട്ടിക്കാലത്ത് തന്നെ മനസ്സിലാക്കിയ ദാസൻ തന്‍റെ ബാല്യകാല സുഹൃത്തായ ജൂണയെ സ്നേഹിക്കുന്നു. അവരുടെ പ്രണയം തുറന്നുകാട്ടപ്പെടുമ്പോൾ ഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് ” ഏകൻ” എന്ന ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ ഫെബ്രുവരി 24 – ന് എത്തുന്നു.
അഞ്ജലികൃഷ്ണ , പുനലൂർ തങ്കച്ചൻ , ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, സനേഷ്, അശോകൻ , സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്നു. ബാനർ -ലാ ഫ്രെയിംസ്, രചന , നിർമ്മാണം, സംവിധാനം – നെറ്റോ ക്രിസ്റ്റഫർ , ഛായാഗ്രഹണം – പ്രശാന്ത്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, സംഗീതം – റോണി റാഫേൽ , കല- മണികണ്ഠൻ, ചമയം – അനിൽ നേമം, കോസ്റ്റ്യും – അനുജ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബേബി, സുനിൽകുമാർ , പ്രൊഡക്ഷൻ കൺട്രോളർ – വിവിൻ മഹേഷ്, സൗണ്ട് ഡിസൈൻ – എൻ. ഷാബു, സൗണ്ട് റിക്കോർഡിംഗ് – ശ്രീകുമാർ , മിക്സിംഗ് – ആദർശ് , സ്‌റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ്സ്, പബ്ളിസിറ്റി & ഡിസൈൻസ് – എച്ച് & എച്ച് കമ്പനി, ട്രാവൻകൂർ ഒപ്പേറ ഹൗസ്, സ്റ്റിൽസ് – അനൂപ്, പിആർഓ- അജയ് തുണ്ടത്തിൽ .