മലയാളത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ ‘ഡ്രൈവിംഗ് ലൈസന്‍സി’ന്‍റെ ഹിന്ദി റീമേക്ക് ‘സെല്‍ഫി’ ഷൂട്ടിംഗ് തുടങ്ങി. മലയാളത്തിലെ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനും മാജിക് ഫ്രെയിംസിനും ഒപ്പം കരണ്‍ ജോഹര്‍ കൂടി ചേര്‍ന്നാണ് സെല്‍ഫി നിര്‍മിക്കുന്നത്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും മുഖ്യ വേഷങ്ങളിലെത്തുന്നു.
മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ താരത്തിന്‍റെ വേഷത്തില്‍ എത്തുന്നത് അക്ഷയ് കുമാറാണ്. സുരാജ് വെഞ്ഞാറമ്മൂട് ചെയ്ത വെഹിക്കിള്‍ ഇന്‍സ്‍പെക്റ്ററുടെ വേഷമാണ് ഇമ്രാന്‍ ഹാഷ്മിക്ക്. മലയാളത്തില്‍ സച്ചിയുടെ തിരക്കഥയില്‍ ഇമ്രാന്‍ ഹാഷ്മിയാണ് മുഖ്യവേഷത്തില്‍ എത്തുക.
Akshay Kumar joins Imran Hashmi in ‘ Driving License’ Hindi remake ‘Selfiee’. The Raj Mehta directorial started rolling.