മലയാളത്തില്‍ ഇപ്പോള്‍ ഫാന്‍ സിനിമകളുടെ കാലമാണെന്ന് തോന്നുന്നു. വിജയ് ആരാധകനായി സണ്ണി വെയ്ന്‍ എത്തിയ പോക്കിരി സൈമണിന് പിന്നാലെ മഞ്ജു വാര്യരും ഇന്നസെന്റും മോഹന്‍ലാല്‍ ആരാധകരായ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. അപ്പാനി ശരത് മമ്മൂട്ടി ആരാധകനായ അയ്യപ്പന്റെ ശകടത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ദിലീപ് ആരാധകനായ ഒരു യുവാവിന്റെ കഥ പറയുന്ന ഷിബു എന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 90കളിലെ ദിലീപ് ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ ആരാധകനാകുകയും പ്ലസ്ടു കഴിഞ്ഞ് ദിലീപ് ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഷിബുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കഥ ഒരുക്കിയിട്ടുള്ളത് പ്രണീഷ് വിജയനാണ്. സംഗീതം സച്ചിന്‍ വാര്യര്‍.
Tags:dileepShibu