ബ്രഹ്മാണ്ഡ വിജയമായി മാറിയ കെജിഎഫ് സീരീസിലൂടെ ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൌസായി മാറിയ ഹോംബെയ്ല്‍ ഫിലിംസ് ഒരുക്കുന്ന ആദ്യ മലയാള ചിത്രം ധൂമത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.കന്നഡ സംവിധായകന്‍ പവന്‍ കുമാറിന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രവും ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. നിലവില്‍ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
There is no smoke without fire, here is the first spark.
Presenting #Dhoomam First Look 🔥#DhoomamFirstLook#FahadhFaasil @pawanfilms #VijayKiragandur @aparnabala2 @hombalefilms @HombaleGroup @Poornac38242912 #PreethaJayaraman @AneesNadodi @roshanmathew22 #VineethRadhakrishnan… pic.twitter.com/t42D2Dj2c4
— Hombale Films (@hombalefilms) April 17, 2023
മലയാളത്തിന് പുറമേ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറക്കും. റോഷന്‍ മാത്യൂസ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രചനയും സംവിധായകനാണ് നിര്‍വഹിച്ചത്. പ്രീതാ ജയരാമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് പൂര്‍ണചന്ദ്ര തേജസ്വി സംഗീതം നല്‍കും. മുരളിഗോപിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ടൈസന്‍ എന്ന ബ്രഹ്മാണ്ട ചിത്രവും ഹോംബെയ്ല്‍ ഫിലിംസ് പ്രഖ്യാപിച്ചിട്ടുണ്ട്.