ഒരു മുഴുനീള ക്യാംപസ് ചലച്ചിത്രമാണ് ചിത്രാംബരി. എൻ .എൻ . ബൈജു സംവിധാനം ചെയ്യുന്ന ഈ ചലച്ചിത്രത്തിലൂടെ പരസ്യ കമ്പനിയായ എം ആഡ്സ് മീഡിയ ചലച്ചിത്രനിർമ്മാണ രംഗത്ത് എത്തുന്നു.എം. ആഡ്സ് മീഡിയയുടെ ബാനറിൽ ശരത് സദൻ നിർമ്മിക്കുന്ന ആദ്യ ചലച്ചിത്രമാണ് ചിത്രാംബരി. ഗാത്രി വിജയ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നു. ഈ ചിത്രത്തിൽ ചിത്രാം ബരിയായി അഭിനയിക്കുന്നത് ഗാത്രി വിജയ് ആണ്.
ശ്രി വിഷ്ണു നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന പൂജ ചടങ്ങിൽ എം ആഡ്സ് മീഡിയയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ശ്രീ സദാനന്ദനും ശ്രീമതി സുധസദനും സംവിധായകൻ എൻ എൻ ബൈജുവും നടനായ ചേർത്തല ജയനും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
ലെന, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ, ജയൻ ചേർത്തല, സുനിൽ സുഗതാ, പ്രമോദ് നെടുമങ്ങാട്, സീമാ ജി. നായർ, അംബിക മോഹൻ, മഞ്ജു ജി കുഞ്ഞുമോൻ, രാജേഷ് കോമ്പ്ര, ജീവൻ ചാക്കാ, പുതുമുഖ നായകൻ ശരത് സദൻ, സുബിൻ സദൻ. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. അബൂരി , മുണ്ടക്കയം, പരുന്തുംപാറ, വയനാട്, എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമോദ് നെടുമങ്ങാട്. സംഗീതം – ജോസി ആലപ്പുഴ,ഷിബു അനിരുദ്ധ്. ഗാനരചന – ഡി.ബി അജിത്,പി.ജി ലത. പശ്ചാത്തല സംഗീതം – ജോസി ആലപ്പുഴ. ഡി. ഒ.പി – ജോയി.
പി ആർ ഒ. എം കെ ഷെജിൻ