കാര്‍ണിവല്‍ സിനിമാസിന്റെ കേരളത്തിലെ സ്‌ക്രീനുകളില്‍ നിന്നുള്ള മൊത്തം കളക്ഷന്‍ ഏറ്റവും വേഗത്തില്‍ 1 കോടിയില്‍ എത്തിച്ച മലയാള ചിത്രത്തിന്റെ റെക്കാഡ് മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളില്‍ നിന്ന് നേടിയെടുക്കാന്‍ ഫഹദ് ഫാസില്‍ ചിത്രം വരത്തനായില്ല. രണ്ടു ചിത്രങ്ങളും എട്ടു ദിവസങ്ങള്‍ കൊണ്ടാണ് 1 കോടി കളക്ഷന്‍ മറികടന്നത്. എന്നാല്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം എട്ടു ദിവസത്തില്‍ 1.06 കോടി നേടിയപ്പോള്‍ വരത്തന് 1.03 കോടി നേടാന്‍ മാത്രമേ സാധിച്ചിട്ടുള്ളു. കാര്‍ണിവല്‍ സിനിമാസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ബാഹുബലി 2 മാത്രമാണ് അബ്രഹാമിന്റെ സന്തതികളേക്കാള്‍ വേഗത്തില്‍ കേരളത്തിലെ സെന്ററുകളില്‍ 1 കോടിയില്‍ എത്തിയിട്ടുള്ളത്. 7 ദിവസത്തിലായിരുന്നു ബാഹുബലി 2ന്റെ നേട്ടം.
ഫെലിനി സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം തീവണ്ടി 9 ദിവസം കൊണ്ടാണ് കാര്‍ണിവല്‍ കളക്ഷനില്‍ 1 കോടിയിലെത്തിയത്. 12 ദിവസം കൊണ്ട് 1 കോടി നേട്ടം കാര്‍ണിവല്‍ സ്‌ക്രീനുകളില്‍ നിന്ന് സ്വന്തമാക്കിയ പുലിമുരുകനാണ് തൊട്ടുപിന്നില്‍. പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി 19 ദിവസം കൊണ്ടാണ് കാര്‍ണിവല്‍ സ്‌ക്രീനുകളില്‍ 1 കോടി തികച്ചത്
NB: ഓരോ ചിത്രത്തിനും കാര്‍ണിവലില്‍ ലഭിച്ച സ്‌ക്രീനുകള്‍ കളക്ഷനെ സ്വാധീനിച്ചിട്ടുണ്ടാകാം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ