ആസിഫലിയും അപര്‍ണമുരളിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ ബി ടെക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഏറക്കുറെ പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിച്ച ബി ടെക് സംവിധാനം ചെയതത് മൃദുല്‍ നായരാണ്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. ഹരി നാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജിന്റെ സംഗീതം. നിഖില്‍ മാത്യു പാടിയിരിക്കുന്നു.
നിരഞ്ജന അനൂപും ചിത്രത്തില്‍ നായികാ വേഷത്തിലുണ്ട്. അനൂപ് മേനോന്‍, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആസിഫലിയുടെ അച്ഛനായാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത് എന്നും സൂചനയുണ്ട്.
Tags:aparna balamuraliasif alib techMridul nair