‘ബൂമറാംഗ്’ ട്രെയിലര്‍ കാണാം

‘ബൂമറാംഗ്’ ട്രെയിലര്‍ കാണാം

മനുസുധാകരൻ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിൽ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്‍റെ ട്രയിലർ പുറത്തിറങ്ങി. ഒരു ഫണ്‍ എന്‍റര്‍ടെയ്നര്‍ സ്വഭാവത്തില്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഈസി ഫ്‌ലൈ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നാണ് നിർമാണം നിര്‍വഹിച്ചിട്ടുള്ളത്.
തിരക്കഥും സംഭാഷണവും കൃഷ്ണദാസ് പങ്കി. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന നിർവഹിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂർ.സംഗീതം ഒരുക്കിയിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ.

Latest Trailer